ഓണാഘോഷം മുടക്കി മഴ
കര്‍ക്കടകം മുഴുവന്‍ ഒളിച്ചുകളിച്ച മഴ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യാന്‍ തുടങ്ങിയതോടെ വെള്ളത്തിലായത് ഓണാഘോഷ പരിപാടികള്‍ ആസൂത്രണംചെയ്ത ക്ലബ്ബുകളും സംഘടനകളും. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നാട്ടിന്‍പുറങ്ങളിലെ ഓണാഘോഷം ക്ലബ്ബുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ക്ലബ്ബുകള്‍ നടത്തുന്ന ഓണാഘോഷ പരിപാടി ജാതിമത വ്യത്യാസമില്ലാതെ ഗ്രാമീണ ഉത്സവമായി മാറുകയാണ്.
ഓണാഘോഷത്തിനിടയ്ക്ക് മഴയും എത്തിയതോടെ പകിട്ട് കുറഞ്ഞിരിക്കുകയാണ്. മഴ പെയ്തതോടെ പലരും ആഘോഷങ്ങള്‍ നീട്ടിവെച്ചിരിക്കുകയാണ്. മഴയെ അവഗണിച്ച് ചിലര്‍ പരിപാടിയുമായി മുന്നോട്ട് പോയെങ്കിലും ജനപങ്കാളിത്തം കുറവായിരുന്നു.
ഓണാശംസകള്‍..............
പൊലിപ്പാട്ടുകളുടെ ഈണമൊഴിഞ്ഞെങ്കിലും..
മലയാളിമനസ്സിന് അടരുവാന്‍ വയ്യ.
അത്തപൂക്കളവും, ഊഞ്ഞാലും, ഓണക്കളികളും എല്ലാം
ഇന്ന് നമുക്ക് ഏറെക്കുറേ അന്യമാണെങ്കിലും...ആവണിമാസത്തില്‍ പൂവിളികളുമായ് പൊന്നോണമെത്തുമ്പോള്‍ .........
മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ വേലിയേറ്റം.സന്തോഷത്തിന്റെയും സമാധാനത്തിന്റെയും,
നിറവാര്‍ന്ന ഒരു പൊന്നോണം എല്ലാവര്‍ക്കുമാശംസിക്കുന്നു...
ശവ്വാല്‍ മാസപ്പിറവി അറിയിക്കണം
ചിങ്ങം പിറന്നു; ഇനി ഐശ്വര്യത്തിന്റെ നാളുകള്‍ ...
മുന്‍പ് കാലവർഷം കൃത്യമായി പെയ്തിരുന്ന, കൃഷി സന്പന്നമായിരുന്ന കേരള നാട്ടിൽ വറുതിയുടെ നാളുകളായിരുന്നു കർക്കടക മാസം നൽകിയിരുന്നത്. ആ ദുരിത നാളുകൾ തീർന്ന് വിളവെടുപ്പിന്രെ ആഘോഷവും സന്പദ് സമൃദ്ധിയുടെ ആഹ്ളാദവും വിതറുന്ന നാളുകൾക്കാണ് ചിങ്ങത്തിൽ തുടക്കമാകുന്നത്.
വറുതിയുടെയും കെടുതിയുടെയും ആടി മാസത്തിന് വിട. ഇനി സമൃദ്ധിയുടെയും സന്തോഷത്തിന്റെയും വരവറിയിക്കുന്ന ചിങ്ങമാസം. മലയാളി പുതുവര്‍ഷമായി കൊണ്ടാടുന്ന ചിങ്ങം ഒന്നാണ് ശനിയാഴ്ച. പുതുവര്‍ഷപ്പുലരി മലയാളികള്‍ കര്‍ഷകദിനവും ഭാഷാദിനവുമായി ആചരിക്കുന്നു.
സ്വാതന്ത്ര്യദിനാശംസകള്‍
പ്രശ്നങ്ങള്‍ക്കും മീതെ തന്നെയാണ്. അതാണമൃതമെന്നാണു കവി പാടിയത്.സ്വാതന്ത്ര്യം എല്ലാവര്ക്കും വേണമെന്ന ചിന്തയും പ്രധാനം തന്നെ. അതിന്റെ ആഴത്തിലുള്ള അര്‍ത്ഥവും..
രാജ്യം സ്വാതന്ത്രത്വത്തിന്റെ 66 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ അവസരത്തില്‍ മഹത്തായ രാഷ്ട്രത്തിന്റെ മതേതരത്വവും അഗണ്ടാതയും പോറല്‍ എല്കാതെ സൂക്ഷികേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്.
പ്രശസ്ത പാശ്ചാത്യപണ്ഡിതന്‍ മാക്സ്മുള്ളറിനെ ഉദ്ധരിച്ചുകൊണ്ട് എം.പി. അബ്ദുസ്സമദ് സമദാനി മാതൃഭൂമിയില്‍ എഴുതിയ “ഭാരതീയ മാഹാത്മ്യത്തിന്റെ സ്വാതന്ത്ര്യപര്‍വം” എന്ന ലേഖനം തുടര്‍ന്ന് വായിക്കുവാന്‍ READ MORE ക്ലിക്ക് ചെയ്യുക.
Subscribe to:
Posts (Atom)